---
title: "ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചരണം പൂർത്തിയാക്കി എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷിജിലാൽ"
english_title: "NDA candidate Adv Shijilal completes first phase of election campaign"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349913/NDA candidate Adv Shijilal completes first phase of election campaign"
published_at: "2026-03-26T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c53769498c9_1001165949.jpg"
keywords: []
---

# ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചരണം പൂർത്തിയാക്കി എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷിജിലാൽ

> **Lead Summary:** കൂത്തുപറമ്പ് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിൻ്റെ ആദ്യഘട്ട രണ്ടാം ദിന തെരത്തെടുപ്പ് പ്രചരണ പര്യടനം കരിയാട് നിന്നാരംഭിച്ചു ചെണ്ടയാട് സമാപിച്ചു.

## Article Content

കൂത്തുപറമ്പ് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിൻ്റെ ആദ്യഘട്ട രണ്ടാം ദിന തെരത്തെടുപ്പ് പ്രചരണ പര്യടനം കരിയാട് നിന്നാരംഭിച്ചു ചെണ്ടയാട് സമാപിച്ചു.

കരിയാട് കെ.എൻ യു പി സ്കൂളിന് സമീപം ബിജെപി മേഖല സെക്രട്ടറി കെ.കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിനു കരിയാട് അധ്യക്ഷത വഹിച്ചു. കെ.പി. സഞ്ജീവ് കുമാർ പ്രസംഗിച്ചു. ബിജെ.പി. സംസ്ഥാന സമിതി അംഗം വി.പി. സുരേന്ദ്രൻ ,സി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് കെ.സി.വിഷ്ണു, ,എ.കെ. ഭാസ്കരൻ, സി.പി. സംഗീത, രാജേഷ് കൊച്ചിയങ്ങാടി, രോഹിത്ത് റാം , പി.പി. രാമചന്ദ്രൻ,കെ. അനൂപ്, എൻ.ടി.കെ. രാഘവൻ എന്നിവർ സംബന്ധിച്ചു. കെ. എൻ. അജയകുമാർ സ്വാഗതവും ആർ.കെ. പ്രദീപൻ നന്ദിയും പറഞ്ഞു.

കാലത്ത് 9 മണിക്ക് കരിയാട് നിന്നാരംഭിച്ച പര്യടന ജാഥ കരിയാട്, പുതുശ്ശേരി മുക്ക്, കിടഞ്ഞി , ബാലൻ പീടിക, പെരിങ്ങത്തൂർ, കല്ലറ മടപ്പുര , മുക്കിൽ പീടിക, കൊച്ചിയങ്ങാടി, കടവത്തൂർ, പാലത്തായി, എലാങ്കോട്, പാലക്കൂൽ, പാനൂർ ബസ്സ്സ്റ്റാൻ്റ്, കണ്ണംവെള്ളി, താഴെ പൂക്കോം, വള്ളങ്ങാട്, കൂരാറ , മാക്കൂൽ പീടിക, മുത്താറി പീടിക, പാത്തിപ്പാലം, വള്ള്യായി, ഈസ്റ്റ് വള്ള്യായി, വരപ്ര എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചെണ്ടയാട് സമാപിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ വി.പി. സുരേന്ദ്രൻ, സി.കെ. കുഞ്ഞിക്കണ്ണൻ, കെ.സി.വിഷ്ണു, എൻ.ശശിധരൻ, എ.കെ. ഭാസ്ക്കരൻ, രോഹിത്ത് റാം , കെ.പി. സഞ്ജീവ് കുമാർ, പി.പി. രാമചന്ദ്രൻ, സി.പി.സംഗീത, കെ.കെ. ധനഞ്ജയൻ, രാജേഷ് കൊച്ചിയങ്ങാടി, അർജുൻ വാസുദേവ്, ഇ.പി.ബിജു, പി.പി.രജിൽ കുമാർ, മനോജ് പൊയിലൂർ, പി.ലിജീഷ്, യു.പി. ബാബു, ഷംജിത്ത് പാട്യം, വിനു കരിയാട്, പി.എം അശോകൻ, എം.പി. പ്രജീഷ്, എം.രത്നാകരൻ, വി. അശോകൻ, പി.സുരേന്ദ്രൻ, ടി.കെ. രാജേഷ്, രാജീവ് ചെറുപറമ്പ് എന്നിവർ പ്രസംഗിച്ചു.ചെണ്ടയാട് നടന്ന സമാപന പൊതു സമ്മേളനത്തിൽ സ്ഥാനാർത്ഥി അഡ്വ ഷിജിലാൽ , മണ്ഡലം പ്രസിഡണ്ട് കെ.സി വിഷ്ണു, സി.കെ. കുഞ്ഞിക്കണ്ണൻ, കെ.പി. സഞ്ജീവ് കുമാർ, എൻ. ശശിധരൻ, രോഹിത്ത് റാം , മനോജ് പൊയിലൂർ, പി.ലിജീഷ്, അർജുൻ വാസുദേവ്, സി.പി.സംഗീത, കെ.കെ. ധനഞ്ജയൻ, രാജേഷ് കൊച്ചിയങ്ങാടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349913/NDA candidate Adv Shijilal completes first phase of election campaign)